Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം : സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി : ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായതില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന ആരോപണത്തിന് പിന്നാലെയാണ് പൊലീസ് ഇടപെടല്‍. സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി നേരത്തേ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണം ആശങ്കപ്പെടുത്തുന്നതാണെന്നും കായികേതര പരിപാടികള്‍ക്ക് വേണ്ട സുരക്ഷ ക്രമീകരണം ഒരുക്കിയിരുന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തിലാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റത്.

Leave A Reply

Your email address will not be published.