ചങ്ങരംകുളം നന്നംമുക്കില്‍ കട വരാന്തയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. നന്നംമുക്ക് താമസിച്ചിരുന്ന മണിശ്ശേരി സുശീല്‍ കുമാര്‍ എന്ന സുന്ദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 50 വയസായിരുന്നു. സംഭവത്തിന് പിന്നാലെ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.