Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മലയാളികൾ വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവർ ; ആരിഫ് മുഹമ്മദ് ഖാൻ

വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ് മലയാളികളെന്നും കേരളം എന്നും രാജ്യത്തിന് പ്രചോദനമാകണമെന്നും കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വീട് വിറ്റും വിദ്യാഭ്യാസം ഉറപ്പാക്കുന്ന സമൂഹമാണ് കേരളം. തൻ്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കേരളത്തിനുണ്ട്. ഈ ബന്ധം ജീവിതകാലം മുഴുവൻ തുടരുമെന്നും ഗവർണർ പറഞ്ഞു. എല്ലാ മലയാളികൾക്കും ഗവർണർ ആശംസകളും നേർന്നു. കേരള ഹൗസിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ജീവനക്കാരുമായി ഫോട്ടോ സെഷൻ നടത്തി. കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഗവർണറെ കണ്ട് യാത്ര പറഞ്ഞു. വ്യക്തിപരമായ ബന്ധത്തിൻ്റെ ഭാഗമായാണ് ഗവർണറെ കണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. പകരം കേരളത്തിലേക്കെത്തുന്നത് ഗോവ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേകറാണ്. ജനുവരി രണ്ടിനാണ് ആർലേക്കറുടെ സത്യപ്രതിജ്ഞ.

Leave A Reply

Your email address will not be published.