Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് ലോറി വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി; ഒരു സ്ത്രീ മരിച്ചു

ACCIDENT NEWS-തിരുവനന്തപുരം : ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു.
കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്.
അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരുക്കുണ്ട്.
ഷീലയുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ മദ്യപിച്ചതായി പറയപ്പെടുന്നുവൈദ്യ വിനോദ് (4), വൈഗ വിനോദ് (8), ദിയാ ലഷ്മി (8) എന്നീ കുട്ടികൾക്കും കുളപ്പട സ്വദേശിനി ധന്യക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Leave A Reply

Your email address will not be published.