Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എൻ എം വിജയൻ്റെ കടബാധ്യത തീർത്ത് നൽകുമെന്ന് ഉറപ്പ് നൽകി : കെപിസിസി ഉപസമിതി

കൽപറ്റ : വയനാട് ഡിസിസി ട്രഷറായിരുന്ന എൻ എം വിജയൻ്റെ കടബാധ്യത തീർത്ത് നൽകുമെന്ന് ഉറപ്പ് നൽകി ഉപസമിതി. കട ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഉപസമിതി ഉറപ്പ് നൽകി. കട ബാധ്യതകൾ തീർക്കുമെന്ന് ഉപസമിതിയുടെ ഭാഗത്തുനിന്ന് ഉറപ്പ് കിട്ടിയതായി എൻ എം വിജയന്റെ കുടുംബവും പ്രതികരിച്ചു. ബാധ്യത പാർട്ടിയുണ്ടാക്കിയതെന്ന് നേതാക്കൾ അംഗീകരിച്ചുവെന്നും കുടുംബം പ്രതികരിച്ചു. അതിനിടെ എൻ എം വിജയൻ്റെ മരണത്തിൽ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് ഉപസമിതി നിർദേശിച്ചു.

എന്‍ എം വിജയന്‍ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കെപിസിസി നിയോഗിച്ച സമിതി ഇന്ന് രാവിലെയാണ് കല്‍പറ്റയില്‍ എത്തിയത്. എൻ എം വിജയന്റെ കുടുംബാംഗങ്ങളെ കണ്ട സമിതി അംഗങ്ങൾ, കേസിൽ ആരോപണവിധേയരായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ് എന്നിവരുടെയും ബത്തേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും അടക്കം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് കെപിസിസി അന്വേഷണ സമിതി അംഗങ്ങള്‍.

Leave A Reply

Your email address will not be published.