SPORTS NEWS-ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ.
വനിതകളുടെ 10 മീറ്റർ റൈഫിൾസിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ.
മെഹുലി ഘോഷ്, രമിത, ആഷി ചൗസ്കി ടീമിനാണ് വെള്ളി നേട്ടം. തുഴച്ചിലിലാണ് ഇന്ത്യയുടെ രണ്ട് മെഡൽ നേട്ടം.
ലൈറ്റ് വെയ്റ്റ് പുരുഷന്മാരുടെ ഡബിൾ സ്കൾസിൽ അർജുൻ ലാലും അരവിന്ദ് സിങ്ങും വെള്ളി നേടി.
തുഴച്ചിലിൽ തന്നെ ഇന്ത്യയുടെ ബാബു ലാൽ യാദവ്-ലേഖ് റാം എന്നിവർ വെങ്കലവും നേടി. ഈ ഇനത്തിൽ ഉസ്ബെക്കിസ്ഥാൻ സ്വർണവും ഹോങ്കോംഗ് വെള്ളിയും നേടി.ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം ചൈനയ്ക്കാണ്. തുഴച്ചിലിൽ ചൈനയുടെ സോ ജിയാക്കിക്കും ക്യു സിയുപിങ്ങിനുമാണ് സ്വർണം നേടിയത്.