ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ സിംഗ് ജി ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു ഉപദേശകനെയും വഴികാട്ടിയെയും ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു .