ഇടുക്കി : കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയുടെ തലയില്‍ ഇരുമ്പ് പൈപ്പ് കൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ചേലച്ചുവട് സ്വദേശി ചോറ്റയില്‍ സാബു രാമന്‍കുട്ടി(57)യാണ് അറസ്റ്റിലായത്. അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ ഭാര്യ മഞ്ജു(46)വിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവ് സാബുവിനെതിരെ 308-ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കഞ്ഞിക്കുഴി പോലീസ് കേസ് എടുത്തു.