കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നരക്കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് തായ് എയർവെയ്സിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം സ്വദേശി ഉസ്മാനാണ് പിടിയിലായത്. 12 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ബാഗിനകത്ത് ഭക്ഷണ പാക്കറ്റുകളിലാക്കിയും മിഠായി പാക്കറ്റുകളിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ച് കടത്തിയത്.