തൃശ്ശൂർ : തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുതുവറ സ്വദേശി കണ്ണൻ പൊലീസ് പിടിയിലായി. ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവിന്റെ സഹോദരീഭർത്താവാണ് കണ്ണനെന്ന് കുന്നംകുളം എസ്പി വ്യക്തമാക്കി. മോഷണ ശ്രമം മാത്രമല്ല മുൻ വൈരാഗ്യം ഉണ്ടെന്ന സംശയവും പോലീസ് പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.