Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഇടപ്പള്ളിയിൽ നിന്ന് കഴക്കൂട്ടത്തേക്ക് 3 മണിക്കൂർ? 2025ൽ ആറുവരിപ്പാതയിൽ അതിവേഗയാത്ര

കൊച്ചി: 2025ൽ ദേശീയപാത 66 നിർമാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ

ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് അതിവേഗ യാത്ര യാഥാർഥ്യമാകും. ഇടപ്പള്ളിയിൽനിന്ന്

കഴക്കൂട്ടത്തേക്ക് മൂന്നുമണിക്കൂർക്കൊണ്ട് എത്തിച്ചേരുന്ന വിധത്തിലാണ് നിർമാണം

പുരോഗമിക്കുന്നത്. കാസർകോട് – തിരുവനന്തപുരം പാതയിൽ എൻഎച്ച് 66 നിർമാണം

2025ൽ തന്നെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും

പറഞ്ഞിരുന്നു.നിലവിൽ സംസ്ഥാനത്ത് ദേശീയപാത നിർമാണ പ്രവർത്തനം

അതിവേഗം പുരോഗമിക്കുകയാണ്. ഇടപ്പള്ളി കഴക്കൂട്ടം പാതയിൽ സിഗ്നലും

ജങ്ഷനുകളും ഉണ്ടാകില്ല എന്നതാണ് ഈ റോഡിന്‍റെ പ്രധാന സവിശേഷത. ഇടപ്പള്ളി

കഴിഞ്ഞാൽ ആക്കുളം മുക്കോലയ്ക്കൽ ജങ്ഷനിൽ മാത്രമാണ് സിഗ്നൽ ഉണ്ടാവുക. 80 –

120 കിലോമീറ്റർ വരെയാകും ഈ പാതയിലെ ശരാശരി വേഗത.സർവീസ്

റോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഏഴരമീറ്റർ വീതിയിലാണ്

സർവീസ് റോഡിന്‍റെ നിർമാണം. ആറുവരിപ്പാതയുടെ ഓരോ വശത്തും 11.5 മീറ്റർ വീതിയിൽ മൂന്ന് വരിയിലായാണ് റോഡ് ഉണ്ടാവുക. മേഖലാതല യോഗങ്ങൾക്കൊപ്പം സംസ്ഥാനത്തെ റോഡ് നിർമാണ പുരോഗതി മുഖ്യമന്ത്രിയും സംഘവും വിലയിരുത്തിയിരുന്നു. ഹൈവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി നേരത്തെ പൂർണമായിട്ടുണ്ട്.നിലവിൽ തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇനി കെട്ടിടം പൊളിച്ചുനീക്കാനുള്ളത്. കേസുകളിൽ തീരുമാനമാകുന്നതിനനുസരിച്ച് ഇവയും നീക്കം ചെയ്യും. ഓരോ ജില്ലയിലും നിർമാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേരും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും യോഗങ്ങൾ വിളിച്ചുചേർക്കും.പല ജില്ലകളിലും ദേശീയപാത നിർമാണം അതിവേഗത്തിൽ നടക്കുകയാണ്. കാസർകോട് അടുത്ത വർഷത്തോടെ ദേശീയപാത 66ന്‍റെ പ്രവർത്തനങ്ങൾ മുഴുവനായും പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. തലപ്പാടി – ചെങ്കള ദേശീയപാത വികസനം അതിവേഗത്തിലാണ് നിർമിക്കുന്നത്. കർണാടക കഴിഞ്ഞു കേരളത്തിൽ തലപ്പാടി നിന്നു പൊസോട്ട് വരെ 5 കിലോമീറ്റർ പ്രധാനപാത പൂർണമായി. സർവീസ് റോഡ് 66 കിലോമീറ്ററിൽ 44 കിലോമീറ്റർ, സംരക്ഷണ ഭിത്തി 48 കിലോമീറ്ററിൽ 42, ഡ്രെയ്നേജ് 78 കിലോമീറ്ററിൽ 69 കിലോമീറ്റർ നിർമാണമായിട്ടുണ്ട്.

Leave A Reply

Your email address will not be published.