Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കനത്ത മഴ ; തെന്മല ഡാമിൻ്റെ 3 ഷട്ടറുകൾ തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. 5 സെൻ്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ ഡാമിന്റെ പരിസരത്ത് മഴ പെയ്യുന്ന സാഹചര്യമില്ല. എന്നിരുന്നാലും കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോന്നി ജിഡി സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഇന്ന് മഴ മാറി നിൽക്കുന്ന സാഹചര്യമാണുള്ളത്.

Leave A Reply

Your email address will not be published.