Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഓണക്കോടിയില്ലാതെ ഹാൻടെക്സ്

KERALA NEWS TODAY-കൊച്ചി : കൈത്തറി ഉൽപന്നങ്ങളുടെ വിപണനത്തിനായുള്ള ഹാൻടെക്സ് ഷോറൂമുകളിൽ ഇത്തവണ ഓണക്കോടിയില്ല.
ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ഓണസമയത്ത് ആവശ്യത്തിന് സ്റ്റോക് എത്താത്തതിനാൽ പഴയ സ്റ്റോക്കുകൾ വച്ചാണ് സംസ്ഥാനത്തെ ഹാൻടെക്സ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്.
നെയ്ത്തു സഹകരണ സംഘങ്ങൾക്ക് സർക്കാരിൽ നിന്നുള്ള തുക കൃത്യമായി ലഭിക്കാത്തതും സംഘങ്ങൾ സ്വന്തം നിലയിൽ ലാഭകരമായി വിൽപന നടത്താൻ തുടങ്ങിയതുമാണ് തിരിച്ചടിയായത്.
സഹകരണ സംഘങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവും ഹാൻടെക്സിലേക്ക് ഉൽപന്നങ്ങൾ എത്തുന്നതിനു തടസ്സമാകുന്നുണ്ട്.

സംഘങ്ങളെ സംബന്ധിച്ച് സ്വന്തം നിലയിൽ വൈവിധ്യമുള്ള കൈത്തറി വസ്ത്രങ്ങൾ നെയ്തെടുത്ത് വിൽക്കുന്നതാണു ലാഭം. മാത്രമല്ല, ഓണക്കാലത്ത് മുഴുവൻ സ്റ്റോക്കും വിറ്റുപോകുന്നുമുണ്ട്. ഇതും നെയ്ത്തു സംഘങ്ങളെ ഹാൻടെക്സ് പോലുള്ള സ്ഥാപനങ്ങൾക്കു തുണിത്തരങ്ങൾ നൽകുന്നതിൽ നിന്നു പിന്തിരിപ്പിച്ചു. പല നെയ്ത്തു സംഘങ്ങളും സർക്കാർ സ്കൂൾ യൂണിഫോം പദ്ധതിയിലേക്കു ചുവടുമാറിയതും ആവശ്യത്തിന് സാരിയും മുണ്ടും കിട്ടാത്തതിനു കാരണമായി പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റുവരവുള്ള എറണാകുളത്തെ ഹാൻടെക്സ് ഷോറൂമിൽ ഓണസമയത്തു മാത്രം 60 ലക്ഷം രൂപയ്ക്കടുത്ത് കച്ചവടം നടക്കാറുണ്ട്. എന്നാൽ ഇത്തവണ അതിന്റെ നാലിലൊന്നു പോലുമില്ല.

Leave A Reply

Your email address will not be published.