Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

തൽക്കാലം വൈദ്യുത നിയന്ത്രണമില്ല: അമിതമായുള്ള വൈദ്യുത ഉപയോഗം ഒന്ന് കുറച്ചാൽ മതി: മന്ത്രി കെ. കൃഷ്ണൻ കുട്ടി.

KERALA NEWS TODAY-തിരുവനന്തപുരം : സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദേശം, എന്നാൽ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
ലോഡ്ഷെഡിംഗും പവർകട്ടും നിലവിൽ പരിഗണനയിലില്ല.
വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും മന്ത്രി.

Leave A Reply

Your email address will not be published.