Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എറണാകുളത്ത് പതിനഞ്ചുകാരി 8മാസം ഗർഭിണി ; പ്രതി 55കാരനായ തമിഴ്‌നാട് സ്വദേശി

എറണാകുളം ചെമ്പറക്കിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അയൽവാസിയായ 55കാരൻ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെൺകുട്ടി എട്ടു മാസം ഗർഭിണിയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം വീട്ടുകാർ മറച്ചുവെച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.

Leave A Reply

Your email address will not be published.