കണ്ണൂർ : മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണംവരെ തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്തുനിന്നും നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് മകളെ പിതാവ് പീഡിപ്പിച്ചത്. 2019 മുതൽ പിതാവ് നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നു. കണ്ണൂർ കുറുമാത്തൂരിലാണ് സംഭവം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷാണ് ശിക്ഷ വിധിച്ചത്. രണ്ട് വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പിൽ 47 വർഷവുമാണ് ശിക്ഷ.