KERALA NEWS TODAY-പാലക്കാട് : വൈദ്യുതി നിരക്കിൽ വർധന വേണ്ടിവരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി.
യൂണിറ്റിന് 41 പൈസ കൂട്ടാനാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെടുന്നത് .എന്നാൽ അത്ര നിരക്ക് കൂട്ടില്ല .
വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള പൂർണ അധികാരം വൈദ്യുതി റഗുലേറ്ററി ബോർഡിനാണ്.
നിരക്കിന്റെ കാര്യത്തിൽ വരുംദിവസങ്ങളിൽ റഗുലേറ്ററി ബോർഡ് അന്തിമ തീരുമാനമെടുക്കും.
നിരക്കു കൂട്ടുന്നതിനെതിരെ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഗുണഭോക്താക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഉത്തരവനുസരിച്ച് കെഎസ്ഇബിയിലെ പെൻഷൻ ബാധ്യതയുടെ പലിശയില്ലാതെയുള്ള തുക ചെലവിൽ ഉൾപ്പെടുത്തരുതെന്നു നിർദേശിച്ചിട്ടുണ്ട്. അതു കണക്കിലെടുത്താൽ നിരക്കു വർധന നാമമാത്രമായിരിക്കും.
ഇന്ധന വിലവർധനയുടെ ഭാഗമായി ഫ്യുവൽ സർചാർജ് 19 പൈസയാണ് ഗുണഭോക്താക്കളിൽ നിന്നു നിലവിൽ ഈടാക്കുന്നത്. അതു മാസം തോറും വാങ്ങണമെന്ന കേന്ദ്രനിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.