Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എൽപിജി 200 രൂപ കുറച്ചു ; അടുത്തത് പെട്രോൾ വിലയോ? 2024 തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്രം

NATIONAL NEWS-ഡൽഹി : 2024 തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്രം ഒരുങ്ങി.
എന്നാൽ 2024ലെ തെരഞ്ഞെടുപ് 2023 ഡിസംബറിൽ നടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്നുണ്ട്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇത്തരം ഒരു പ്രവചനവുമായി ആദ്യം രംഗത്ത് വന്നത്.
പിന്നാലെ ഇതിനു പിന്തുണയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തി.
കേന്ദ്രസർക്കാർ എൽപിജി വിലയിൽ ഇളവ് പ്രഖ്യാപിച്ചതോടെ ചർച്ചകൾക്കും കാരണമായി.
എൽപിജിക്ക് 200 രൂപ കുറച്ചത് സ്വാഭാവികമായി നടപടി എന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുമ്പോഴും രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രസർക്കാറിന്റെ ഈ നീക്കത്തിന് കാരണമെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. രാജ്യത്ത് എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കും. ഗ്യാസിന് പിന്നാലെ പെട്രോൾ വിലയിലും ഉടൻ കുറവുണ്ടായിരിക്കാം എന്ന് പ്രതീക്ഷയുമുണ്ട്. അധികാരത്തിലെത്തിയാൽ 500 രൂപയ്ക്ക് പാചകവാതക സിലിണ്ടറുകൾ നൽകുമെന്നാണ് മധ്യപ്രദേശിലെയും തെലുങ്കാനയിലെയും കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം എന്നതും ശ്രദ്ധേയമാണ്.

Leave A Reply

Your email address will not be published.