നയന്‍താര-ധനുഷ് പോര് കോടതിയില്‍. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താരയ്ക്ക് പുറമേ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കോടതി നോട്ടീസ് അയച്ചു. ധനുഷ് നല്‍കിയ നഷ്ടപരിഹാര കേസിന് നയന്‍താരയും വിഘ്‌നേഷ് ശിവനും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ധനുഷിന്റെ ആവശ്യം ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് അംഗീകരിച്ചു.