Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മാസപ്പടി കേസിൽ ഡൽഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേൾക്കും

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക. SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേൾക്കുക. അതുവരെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി. സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി ഹൈക്കോടതി തള്ളിയത്.

Leave A Reply

Your email address will not be published.