Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എഡിഎം നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണമാവശ്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങൾ കൂടി പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കണ്ണൂർ ഡിഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

അതേസമയം അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. പിന്മാറാന്‍ ഉദേശിക്കുന്നില്ലെന്നും, ഏതറ്റം വരെയും മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവർ പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി കൃത്യമായി പരിഗണിച്ചില്ലെന്ന് മഞ്ജുഷ പറഞ്ഞു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നവീൻ ബാബുവിന്റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹർജിയിലെ ആവശ്യം.

Leave A Reply

Your email address will not be published.