കല്‍പ്പറ്റ : ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് തിങ്കളാഴ്ച സന്ദര്‍ശിക്കും. മരണശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും വിജയന്റെ വീട് സന്ദര്‍ശിച്ചില്ല എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വി ഡി സതീശന്റെ സന്ദര്‍ശനം. വിജയന് എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശന് പറഞ്ഞതും ചര്‍ച്ചയായിരുന്നു. സിപിഐഐം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിങ്കളാഴ്ച വിജയന്റെ വീട്ടിലെത്തും.