KERALA NEWS TODAY-തൃശൂർ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ കടന്നുകളഞ്ഞു.
മോഷണക്കേസ് പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയില്‍ ചാടിയത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലടക്കം മോഷണം നടത്തിയ കേസുകളില്‍ പ്രതിയാണ്.
രാവിലെ ഒന്‍പതോടെ തോട്ടത്തില്‍ ജോലിക്കായി ഇറക്കിയപ്പോഴാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നത്.
ഒന്‍പത് മണിക്ക് പ്രതി രക്ഷപെട്ടിട്ടും 12 മണിയോടെയാണ് ജയില്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതിയെ പിടിക്കാൻ അന്വേഷണം ഊർജിതമാക്കി.