Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം : കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അകറ്റിനിർത്തേണ്ട വർ​ഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺ​ഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺ​ഗ്രസ് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല. കാരണം മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയ‌ങ്ങളാണ്. അതായത് ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണ്. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെക്കുട്ടുകയാണ്. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.