തിരുവനന്തപുരം : പെരിയയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വയനാട്ടെ ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഐസി ബാലകൃഷ്ണൻ പറഞ്ഞിട്ടാണ് പണപ്പിരിവ് നടത്തിയതെന്നും പിന്നിൽ കോൺഗ്രസ് നേതാക്കൾ മാത്രമാണുള്ളതെന്നും വ്യക്തമായി. യുഡിഎഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.