പാറ്റ്ന : ബീഹാറിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാന്റെ മകൻ അയാൻ അഹമ്മദ് ഖാൻ മരിച്ച നിലയിൽ. 18
വയസ്സുള്ള അയാൻ അഹമ്മദ് ഖാനെ പാട്നയിലെ ഔദ്യോഗിക വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാറ്റ്നയിലെ പ്രമുഖ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അയാൻ. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ സ്ഥലത്തുനിന്നും പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. വരാനിരിക്കുന്ന 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ സമ്മർദ്ദം അയാൻ അഹമ്മദ് ഖാനെ അലട്ടിയിരുന്നോ എന്നാണ് പൊലീസിന്റെ സംശയം. അയാന്റെ കുടുംബവുമായും സ്കൂൾ അധ്യാപകരുമായും സുഹൃത്തുക്കളുമായും പൊലീസ് സംസാരിക്കും.