മലപ്പുറം കൂട്ടിലങ്ങാടിയിൽ ടിപ്പർലോറി ഡ്രൈവർക്ക് പോലീസിന്റെ ക്രൂര മർദ്ദനമെന്ന് പരാതി. ടിപ്പർലോറി ഡ്രൈവർ ഷാനിബിനെ വാഹനം തടഞ്ഞു നിർത്തി റോഡിലിട്ട് തല്ലിയെന്നാണ് ആരോപണം. മലപ്പുറം സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് ആരോപണം. മർദ്ദിക്കുന്നത് ചോദ്യം ചെയ്ത പ്രദേശവാസി മുഹമ്മദലിക്കും മർദ്ദനമേറ്റു. പരിക്കേറ്റ മുഹമ്മദലിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.