Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് ; പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. നിലവിൽ വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതിയുള്ളത്. ജിതിനോടും കുടുംബത്തോടും ഉള്ള മുൻ വൈരാഗ്യവും കൊലപാതകം നടന്ന ദിവസത്തെ സംഭവങ്ങളും ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നാണ് റിതുവിന്റെ മൊഴി. അതേസമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.

ജനുവരി 18നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റി​തു ജയന്‍റെ വാദം.

Leave A Reply

Your email address will not be published.