Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ
Browsing Category

ACCIDENT NEWS

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

എറണാകുളം ഞാറക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു. കൊടൈക്കനാലിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍ അപകടത്തില്‍ പെട്ടത്. ആറു വിദ്യാർഥികൾക്കും അധ്യാപകനും ബസ് ജീവനക്കാരനും അപകടത്തിൽ പരിക്കേറ്റു.

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം ; കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ കരുവന്നൂരിലാണ് അപകടമുണ്ടായത്. തേലപ്പിള്ളി സ്വദേശി നിജോ ആണ് മരിച്ചത്. അപകട ശേഷം ബസ് ജീവനക്കാര്‍ ഇറങ്ങിയോടുകയായിരുന്നു. സ്വകാര്യ ബസിന്റെ

വടക്കാഞ്ചേരിയിൽ കാറിടിച്ച് 2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന്

കോഴിക്കോട് അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി

71-ാം ദിനം അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹവും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി

ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം

ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്പോട്ടുകളിൽ തിരച്ചിൽ‌ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചു ; അച്ഛനും മകളും മരിച്ചു

ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന

നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു

നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ(68) ആണ് മരിച്ചത്. മാമലക്കണ്ടത്തുനിന്നു ബസിൽ നേര്യമംഗലം ബസ് സ്റ്റാൻഡിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്.

ഷിയ തീർത്ഥാടകരുടെ ബസ് ഇറാനിൽ അപകടത്തില്‍പെട്ടു ; 35 മരണം

പാകിസ്ഥാനിൽ നിന്ന് ഷിയ തീർത്ഥാടകരുമായി ഇറാഖിലേയ്ക്ക് വരികയായിരുന്നു ബസ് മറിഞ്ഞ് 35 പേർ മരിച്ചതായി റിപ്പോർട്ട്. ഇറാനിലെ യാസ്ദിലാണ് അപകടം നടന്നത്. പാകിസ്താൻ റേഡിയോയാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

തലസ്ഥാനത്ത് പടക്ക വില്‍പ്പനശാലക്ക് തീ പിടുത്തം ; ഉടമസ്ഥന് ഗുരുതരപരിക്ക്

തിരുവനന്തപുരത്ത് നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഉടമക്ക് ഗുരുതര പരിക്ക്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥൻ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അൽപ്പം അകലെയാണ് ഗോഡൌൺ