Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കണ്ണൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച കാറിന്‍റെ എൻജിന് തീപ്പിടിച്ചു

ACCIDENT NEWS -കണ്ണൂര്‍: താഴെചൊവ്വയില്‍ അപകടത്തില്‍പ്പെട്ട കാറിന് തീപ്പിടിച്ചു.
ലോറിയുമായി കൂട്ടിയിടിച്ച കാറിന്റെ എന്‍ജിനില്‍ തീ പടരുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം .
കാറിൽ യാത്രചെയ്ത മൂന്നുപേർക്ക് പരിക്കേറ്റു.

തലശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടി ഉണ്ടായ ഉടന്‍ യാത്രക്കാര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചു.

Leave A Reply

Your email address will not be published.