KERALA NEWS TODAY-പത്തനംതിട്ട : ഡ്രൈവർമാർ മദ്യപിച്ച് ബസ് ഓടിക്കുന്നുവെന്ന പരാതിയെ തുടർന്നു ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, ട്രാഫിക് പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തി.
കെഎസ്ആർടിസി, സ്കൂൾ ബസ്, സ്വകാര്യ ബസുകൾ എന്നിവയിലെ 73 ഡ്രൈവർമാരെയാണ് ബ്രത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധന വാർത്ത പ്രചരിച്ചതോടെ സ്വകാര്യ ബസുകളിൽ ചിലതു വഴി മാറി പോയെങ്കിലും അവയിൽ പലതും കസ്റ്റഡിയിൽ എടുത്തു.
മദ്യപിച്ച് മോട്ടർ സൈക്കിൾ ഓടിച്ച ആളിനെതിരെ കേസ് റജിസ്റ്റർ ചെയ്യുമദ്യപരിശോധന പേടിച്ച് വഴിമാറി ബസുകാർ; വിടാതെ അധികൃതർകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധന വാർത്ത അറിഞ്ഞ് സർവീസ് മുടക്കിയ വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്ന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയതായി ആർടിഒ എ.കെ.ദിലു പറഞ്ഞു. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജംക്‌ഷൻ എന്നിവിടങ്ങളിലായി 20ൽ പരം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. ട്രാഫിക് എസ്ഐ അജി സാമുവൽ, വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സൂരജ് എന്നിവർ നേതൃത്വം നൽകി.