Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആലുവയിൽ ബസും മുട്ട കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചു

ആലുവയിൽ സ്വകാര്യ ബസ്സ് മുട്ട കയറ്റി കൊണ്ടുവന്ന ലോറിയിൽ ഇടിച്ചു. കൂട്ടിയിടിയെ തുടർന്ന് പൊട്ടിയത് ഇരുപതിനായിരത്തോളം മുട്ടകളാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായമൊന്നുമില്ല. ക്രിസമസ് വിപണിയിലേക്ക് മുട്ടകൾ കൊണ്ടുവരുന്ന ലോറിയുടെ പിന്നിലാണ് ബസ് ഇടിച്ചത്. ഇതേ തുട‌‍ർന്ന് നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിൽ ഇടിച്ച ശേഷം അടുത്തുള്ള വർക്കഷോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മുട്ട പൊട്ടി റോ​ഡിൽ ഒഴുകിയതിനെ തുടർന്ന് സംഭവ സ്ഥലത്ത് അ​ഗ്നിശമന സേന എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Leave A Reply

Your email address will not be published.