കൊച്ചി : ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില നല്ല രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പൂര്‍ണ ആരോഗ്യനിലയിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വറിന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അന്‍വറിന് ഏത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.