Verification: ce991c98f858ff30

നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു

0 5

entertainment news – മുംബൈ: മുതിര്‍ന്ന നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല (84) അന്തരിച്ചു.
ബീര്‍ബല്‍ ഖോസ്ലെ എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ബീര്‍ബല്‍ ഖോസ്ലയുടെ വിയോഗത്തില്‍ ഹിന്ദി സിനിമാപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. പഞ്ചാബ് സ്വദേശിയായ ഖോസ്ല 1967-ല്‍ റിലീസ് ചെയ്ത ഉപകാര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. രമേഷ് സിപ്പിയുടെ ‘ഷോലെ’യിലെ തടവുകാരന്റെ വേഷം വളരെ ശ്രദ്ധനേടിയിരുന്നു.
ഹിന്ദിയ്ക്ക് പുറമേ പഞ്ചാബി, ഭോജ്പുരി, മറാത്തി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

നസീബ്, റൊട്ട് കപ്ഡ ഓര്‍ മകാന്‍, യാരാന, ഹം ഹേന്‍ രഹി പ്യാര്‍കേ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Leave A Reply

Your email address will not be published.