ആലപ്പുഴ : ആലപ്പുഴ അരൂർ ചന്തിരൂരിൽ ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തലവടി സ്വദേശി 24 കാരനായ പ്രവീൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബാരിക്കേഡിൽതട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് റോഡിൽ വീണ പ്രവീണിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ തുടരുകയാണ്.