Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; സംഭവം കഴക്കൂട്ടത്ത്

കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. 18ഓളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പാറശ്ശാല തിരുപുറം ആർസി ചർച്ചിന് സമീപം എത്തിയപ്പോഴായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ നിന്നും തീ പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതിനിടയ്ക്ക് തീ പടരുകയുമായിരുന്നു. നെയ്യാറ്റിൻകര നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാമ്പിനും പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.