Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കൂം കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അൽത്താഫ് മരണപ്പെട്ടു. ഐഎച്ച്ആർഡി കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരുക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.