Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പാകിസ്ഥാനില്‍ നിന്ന് രണ്ട് കുടുംബങ്ങളിലെ 15 അംഗ സംഘം ഇന്ത്യയിലെത്തി

NATIONAL NEWS – ന്യൂഡല്‍ഹി :പാകിസ്ഥാനില്‍ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങള്‍ ഉത്തര്‍പ്രദേശിലെത്തി.
45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയതെന്നാണ് വിവരം. അതേസമയം, ഇന്ത്യയില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഹിന്ദു കുടുംബങ്ങള്‍ വിസ പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനും, അമിത് ഷായ്ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.

ചിത്രകൂടിലെ സംഗ്രാംപൂര്‍ ഗ്രാമവാസിയായ കമലേഷ് പട്ടേലാണ് ഡല്‍ഹിയില്‍ നിന്ന് പതിനഞ്ചോളം പാകിസ്ഥാന്‍ ഹിന്ദുക്കളെ തന്നോടൊപ്പം കൊണ്ടുവന്നത് .
ഇതറിഞ്ഞ ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
രണ്ട് ഹിന്ദു കുടുംബങ്ങളിലെയും അംഗങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും , ഇവിടെ അഭയം നല്‍കണമെന്നും പോലീസിനോട് പറഞ്ഞു .

ഇവര്‍ കാണിച്ച രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.വിവരങ്ങള്‍ മുഴുവന്‍ ആഭ്യന്തര മന്ത്രാലയത്തിനും എഫ്ആര്‍ആര്‍ഒയ്ക്കും (ഫോറിനര്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്) അയച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

Leave A Reply

Your email address will not be published.