Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരമരത്തിൽ തമ്പടിച്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടാണ് മരണ കാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. കാരണം കണ്ടെത്താൻ വവ്വാലുകളുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന. വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

Leave A Reply

Your email address will not be published.