Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഒരവസാനവുമില്ലാതെ സ്വർണവില വർധന

സംസ്ഥാനത്ത് ഒരവസാനവുമില്ലാതെ സ്വർണവില വീണ്ടും വർധിക്കുകയാണ്. ഇന്ന് ഒരു പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 63560 രൂപയായി വില ഉയർന്നു. ഗ്രാമിന്റെ വിലയിലുണ്ടായത് 15 രൂപയുടെ വര്‍ധനയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7945 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നേറ്റം തുടരുകയായിരുന്നു. കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് അന്താരാഷ്ട്ര സ്വർണവില 2790 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഏകദേശം 38 ശതമാനത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായിരുന്നു. 2025-ഉം സ്വര്‍ണ വിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തിയതും രണ്ട് തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണ വിലയെ കാര്യമായി തന്നെ ബാധിക്കും.

Leave A Reply

Your email address will not be published.