തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട്. ഗുരുവായൂർ ദേവസ്വത്തിനെതിരെ സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 2019 മുതൽ 2022 വരെയുള്ള മൂന്ന് വർഷത്തെ സ്വർണ്ണം-വെള്ളി ലോക്കറ്റ് വിൽപ്പനയിൽ 27 ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് കണ്ടെത്തൽ. പഞ്ചാബ് നാഷണൽ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലാണ് ലോക്കറ്റ് വിൽപ്പനയിലെ തുക നിക്ഷേപിച്ചിരുന്നത്. ബാങ്ക് ജീവനക്കാരൻ നൽകുന്ന ക്രെഡിറ്റ് സ് ലിപ്പും അക്കൗണ്ടിൽ എത്തിയ തുകയും തമ്മിൽ വ്യത്യാസമുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കുന്നതിൽ ദേവസ്വം ഉത്തരവാദിത്വം കാണിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.