Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാൻ ഇരുപതംഗ സംഘം

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇരുപതംഗ സംഘമെത്തുന്നു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് നാളെ അതിരപ്പിള്ളിയിലെത്തുക. വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും. കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കാട്ടാന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുകയാണ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം.

ദിവസങ്ങൾക്കു മുൻപാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടെത്തുന്നത്. തലയിൽ വെടിയേറ്റ മുറിവാണെന്ന ആരോപണമുയർന്നിട്ടുണ്ട്. എന്നാസ്‍ മസ്തകത്തിൽ എങ്ങനെയാണ് മുറിവേറ്റത് എന്നതിൽ വ്യക്തതയില്ല. നിലവിൽ ആനയെ നിരീക്ഷിച്ച് വരുകയാണ്. പരിക്കേറ്റ ആനയെ മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് ചികിത്സ ഉറപ്പാക്കും. പിന്നീട് കാട്ടാനയെ കാട്ടിലേക്ക് മടക്കി അയക്കും.

Leave A Reply

Your email address will not be published.