Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മൂന്നാറിലെ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാന പടയപ്പ

മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്ന് കാട് കയറാതെ ജനങ്ങൾക്കിടയിൽ ഭീതി വിതയ്ക്കുകയാണ് കാട്ടാന പടയപ്പ. നയമക്കാട് എസ്റ്റേറ്റിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. പ്രദേശത്ത് ഭീതിവിതച്ചുകൊണ്ട് ഒരാഴ്ചയിലേറെയായി പടയപ്പ ഇവിടെ തുടരുകയാണ്. വനംവകുപ്പും ആര്‍ആര്‍ടി സംഘവും ആനയെ നിരീക്ഷിച്ചുവരികയാണ്. 50 വയസിലേറെ പ്രായമുള്ളതിനാല്‍ പടയപ്പയെ തളയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയില്‍ പശുവിന് നേരെ കുതിക്കുന്ന പടയപ്പയുടെ ദ്യശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പശുവിന് നേരെ രോഷത്തോടെ കുതിക്കുന്ന പടയപ്പ സമീപത്തെ നായയ്ക്കുനേരെ തിരിയുന്നതും വീഡിയോയില്‍ കാണാം.

Leave A Reply

Your email address will not be published.