നിലമ്പൂര്‍ : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ എംഎല്‍എ പി വി അന്‍വര്‍ ജയിലിലേയ്ക്ക്. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂർ ജയിലിലേയ്ക്ക് ആണ് എംഎല്‍എ പി വി അന്‍വറിനെ കൊണ്ടുപോകുന്നത്. അൻവർ എംഎൽഎയെ വൈദ്യ പരിശോധനക്ക് ഹോസ്പിറ്റലിലേക്കാണ് ആദ്യമെത്തിച്ചത്. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് എംഎല്‍എ യെ റിമാൻഡ് ചെയ്യുകയായിരുന്നു. അൻവറിന് പുറമേ ഡിഎംകെ പ്രവർത്തകരായ സുധീർ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാൻഡ് ചെയ്തു. അൻവർ ഉൾപ്പെടെ അഞ്ച് പേരെ ഉടൻ തവനൂർ ജയിലിലേയ്ക്ക് കൊണ്ടു പോകും.