ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. നഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ(36), ഷണ്മുഖൻ ആചാരി(70) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള കാറാണ് ഇവർ ഉപയോഗിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ചടയമംഗലം നെട്ടേതറ ഗുരുദേവ മന്ദിരത്തിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും എറണാകുളത്ത് നിന്നുള്ള ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽ പെട്ടത്.