Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പിൽ 31 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്. 18 ശതമാനം പലിശയായിരിക്കും ഇവരിൽ നിന്ന് ഈടാക്കുക. പൊതുമരാമത്ത് വകുപ്പിലെ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. നേരത്തേ ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥർ അനധികൃതമായി പെന്‍ഷന്‍ വാങ്ങിയെന്നാണ് കണ്ടെത്തൽ.

Leave A Reply

Your email address will not be published.