ഇടുക്കി : മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി അറിയിച്ചു.