ചണ്ഡീഗഡ് : പതിനെട്ട് മാസത്തിനിടെ സ്വവര്‍ഗാനുരാഗിയായ യുവാവ് കൊലപ്പെടുത്തിയത് പതിനൊന്ന് പുരുഷന്മാരെ. പഞ്ചാബിലാണ് സംഭവം. രാം സരൂപ് എന്ന യുവാവാണ് പതിനൊന്ന് പുരുഷന്മാരെ കൊന്ന് തള്ളിയത്. തന്റെ ലൈംഗികതയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പരയെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചതായും യുവാവ് പൊലീസിനോട് പറഞ്ഞു. പഞ്ചാബിലെ ഹൈവേകള്‍ കേന്ദ്രീകരിച്ചായിരുന്നു രാം സരൂപ് യുവാക്കളെ ലക്ഷ്യംവെച്ചിരുന്നത്. യുവാക്കളെ വശീകരിച്ച ശേഷം അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. ലൈംഗിക ബന്ധത്തിന് ശേഷം തന്നെ നിരസിക്കുകയോ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്ന പുരുഷന്മാരെ ഇയാള്‍ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി.