Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മുന്നറിയിപ്പില്ലാതെ പാഞ്ഞെത്തിയ ‘ഗോള്‍ഡന്‍ ചാരിയറ്റ്’ ഇടിച്ച് യുവാവ് മരിച്ചു

ദക്ഷിണേന്ത്യയിലെ ആഡംബര ടൂറിസം ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിൻ്റെ കൊച്ചിയിലെ കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഗോള്‍ഡന്‍ ചാരിയറ്റ് ഇടിച്ച് കമലേഷ് എന്ന യുവാവാണ് മരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനമായി സര്‍വീസ് നടന്ന വെല്ലിങ്ടണ്‍ ഐലന്‍ഡിലെ വാത്തുരുത്തിക്കടുത്തായിരുന്നു സംഭവം. 31 ടൂറിസ്റ്റുകളേയും വഹിച്ചാണ് കര്‍ണാടകയില്‍ നിന്നുള്ള ഗോള്‍ഡന്‍ ചാരിയറ്റ് ഇവിടേയ്ക്ക് എത്തിയത്. എന്നാല്‍ ട്രെയിന്‍ വരുന്നത് സംബന്ധിച്ച് നേരത്തെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഉപയോഗ ശൂന്യമായ റെയില്‍വേ ട്രാക്കില്‍ അതിഥി തൊഴിലാളികള്‍ അടക്കം വിശ്രമിക്കാനെത്തുന്നത് പതിവാണ്. ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ പാളത്തിലൂടെ ട്രെയിനെത്തിയത്. യുവാവിനെ ഇടിച്ച ട്രെയിന്‍ കടന്നുപോയ ശേഷം സ്ഥലത്തെത്തിയ മറ്റൊരാളാണ് ട്രെയിനിടിച്ച് ഒരാള്‍ കിടക്കുന്നത് കണ്ടത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.