Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊച്ചി എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചിയിലെ എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര കെഎംഎം കോളേജിൽ എൻസിസി ക്യാമ്പിൽ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയെറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിഷേധവുമായെത്തിയ രക്ഷിതാക്കൾ രാത്രി വൈകിയും എൻസിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിന്റെ മുന്നിൽ തുടർന്നിരുന്നു. ക്യാമ്പിലെ വെള്ളവും ഭക്ഷണവും കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പറയുന്നത്. രണ്ട് ദിവസം മുതലേ പല കുട്ടികൾക്കും ശരിരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു. ഇന്നലെ വൈകീട്ടോടെ കൂടുതൽ പേർ ക്ഷീണിതരായി തളർന്നു വിണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയും. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. 600ഓളം കുട്ടികളാണ് എൻസിസി ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

Leave A Reply

Your email address will not be published.